വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 14 ഫെബ്രുവരി 2020 (13:47 IST)
വൃദ്ധനായ ഭിഷക്കാരൻ ക്ഷേത്രത്തിന് നൽകിയ സംഭാവന തുകയുടെ വലിപ്പം കേട്ട് ഞെട്ടിയിരിയ്ക്കുകയണ് ആളുകൾ. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ക്ഷേത്രങ്ങളിൽ ഭിക്ഷയെടുക്കുന്ന 73 കാരനായ യാഡി റെഡ്ഡി എട്ട് ലക്ഷം രൂപയാണ് സായിബാബ ക്ഷേത്രത്തിന് സംഭാവന നൽകിയിരിയ്ക്കുന്നത്.
വർഷങ്ങളോളം ജോലിചെയ്തും ഭിക്ഷയാചിച്ചും ലഭിച്ച പണമാണ് പല തവണകളായി ഇയാൾ ക്ഷേത്രത്തിന് നൽകിയത്. ക്ഷേത്രത്തിന് സംഭാവന നൽകാൻ തുടങ്ങിയത് മുതൽ തന്റെ സമ്പാദ്യം വർധിച്ചിട്ടേയൊള്ളു എന്ന് യാഡി റെഡ്ഡി പറയുന്നു. 'നാൽപ്പത് വർഷത്തൊളം ഞാൻ റിക്ഷ വലിയ്ക്കുകയായിരുന്നു. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി.
ആദ്യം ഒരു ലക്ഷം രൂപയാണ് ക്ഷേത്രത്തിന് സംഭാവന നൽകിയത്. പണം നൽകിയതുമുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വരുമാനം വർധിയ്ക്കുകയായിരുന്നു. എന്റെ എല്ലാ സമ്പാദ്യവും ദൈവത്തിന് നൽകും എന്ന് ഞാൻ ഉറപ്പുനൽകിയിട്ടുണ്ട് യാഡി റെഡ്ഡി പറഞ്ഞു.
യാഡി റെഡ്ഡി നൽകിയ പണം ഉപയോഗിച്ച് ഗോശാല നിർമ്മിക്കാനാന് ക്ഷേത്രം അധികൃതർ തീരുമാനിച്ചിരിയ്ക്കുന്നത്. തങ്ങൾ ആരോടും സംഭാവന ചോദിച്ചിട്ടില്ല എന്നും ആളുകൾ സ്വന്തം ഇഷ്ടപ്രകാരം പണം നൽകുന്നതാണ് എന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.