വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 14 ഫെബ്രുവരി 2020 (13:14 IST)
സൗത്ത് കാരലൈന: അമേരിയ്ക്കയിലെ സൗത്ത് കാരലൈനയിൽനിന്നും കാണാതായ ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സയക് പബ്ലിക് സേഫ്റ്റി ഡയറക്ടർ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് നിന്നും മറ്റൊരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയതായും ഡയറക്ടർ ബെയ്‌റൻ വ്യക്തമാക്കി.
എന്നാൽ മൃതദേഹങ്ങൾ എവിടെനിന്നുമാണ് കണ്ടെത്തിയത് എന്ന് വെളിപ്പെടുത്താൻ ഇദ്ദേഹം തയ്യാറായിട്ടില്ല. ഇരുവരുടെ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യവും. ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടണ് പെൺകുട്ടിയെ കാണാതായത്.
സ്കൂളിൽനിന്നുമെത്തിയ പെൺകുട്ടി വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിയ്ക്കെയാണ് കാണാതായത്. തങ്കളാഴ്ച തന്നെ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പൊൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ഇതേവരെ ലഭിച്ചിട്ടില്ല. എന്നാൽ ഈ അനുമാനാത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.