സനലിന്റെ കൊലപാതകം ഐ ജി ശ്രീജിത്ത് അന്വേഷിക്കും

Sumeesh| Last Updated: ഞായര്‍, 11 നവം‌ബര്‍ 2018 (14:53 IST)
തിരുവന്തപുരം: സനലിന്റെ കൊലപാതകം അന്വേഷിക്കാൻ ഐ ജി ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ഐ ജി തലത്തിലുള്ള അന്വേഷണം വേണം എന്ന സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് നൽകിയത്. സർക്കാരിൽ വിശ്വാസമുണ്ടെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.

കേസിൽ സി ബി ഐ അന്വേഷണമോ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്നതിനിടെയാണ് കേസിന്റെ അന്വേഷണ ചുമതല സർക്കാർ ഐജിക്ക് കൈമാറിയത്.

അതേസമയം ഡി വൈ എസ് പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിക്കുകയും സിം എടുത്തു നൽകുകയും ചെയ്തയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ഒളിവിൽ പോയ ബിനുവിന്റെയും സുഹൃത്തായ സതീഷ്കുമാറാണ് അറസ്റ്റിലായത്. ഹരികുമാറിന് ഐഡിയയുടെയും ബി എസ് എൻ എല്ലിന്റെയും രണ്ട് സിംകാർഡുകൾ എടുത്തുനൽകിയതും കാറുകൾ ഏർപ്പാടാക്കിയതും ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :