‘എനിക്ക് വെറുപ്പാണ്‘; സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം ശല്യം ചെയ്യുന്നയാളിന്റെ കാരണം കേട്ട് ഐശ്വര്യലക്ഷ്മി ഞെട്ടി !

Sumeesh| Last Modified ഞായര്‍, 11 നവം‌ബര്‍ 2018 (12:49 IST)
മായാനദി എന്ന ചിത്രത്തിലൂടെ മലയാള
സിനിമയിൽ ശ്രദ്ധ നേടിയ
നടിയാണ് ഐശ്വര്യ ലക്ഷ്മി. അദ്യ സിനിമക്ക് ശേഷംതന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പല തരത്തിലുള്ള ആക്രമണങ്ങൾക്ക് ഐശ്വര്യലക്ഷ്മി ഇരയായിരുന്നു. ഇപ്പോഴിത അത്തരത്തിൽ ഒരു ശല്യക്കാരന്റെ മറുപടിയിൽ അമ്പരന്നുപോയ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സാംമൂഹ്യ മാധ്യമങ്ങളിലൂടെ എന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഒരാൾ ഉണ്ടായിരുന്നു. എന്റെ എല്ലാ ചിത്രങ്ങൾക്ക് താഴെയും യുട്യൂബിലെ വീഡിയോകൾക്ക് താഴെയും ഇയാൾ ഒരേ കമന്റ് കോപ്പി പെസ്റ്റ് ചെയ്യും. അതിനു പിന്നിലെ കാരണം എനിക്ക് അറിയണമായിരുന്നു. അത്രക്ക് വേദനിപ്പിക്കുന്നതായിരുന്നു ആ കമന്റുകൾ.

അങ്ങനെ ഞാൻ ആയാളുമായി സംസാരിച്ചു. പക്ഷേ ശല്യപ്പെടുത്തുന്നതിന് അയാൾ പറഞ്ഞ കാരണം കേട്ട് ഞാൻ അമ്പരന്നുപോയി. മായാനദി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ച ചില രംഗങ്ങളോട് തനിക്ക് വെറുപ്പാണെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നുമായിരുന്നു അയാളുടെ മറുപടി എന്ന് ഐശ്വര്യ ലക്ഷ്മി
ഒരു സ്വകാര്യ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :