‘എന്നെപ്പോലെ ഒരാളെ മോഹൻ‌ലാലിന് എതിരെ ആരെങ്കിലും കാസ്റ്റ് ചെയ്യുമോ ? അന്ന് ഞാൻ ശരിക്കും അമ്പരന്നുപോയി‘: ഷമ്മി തിലകൻ

Sumeesh| Last Modified ഞായര്‍, 11 നവം‌ബര്‍ 2018 (13:22 IST)
വില്ലൻ വേഷങ്ങളുംകോമഡി
കഥാപാത്രങ്ങളുമെല്ലാം തൻ‌മയത്തത്തോടെ അവതരിപ്പിക്കുന്ന മലയാളത്തിലെ അപൂർവം നടൻ‌മാരിൽ ഒരാളാണ് തിലകന്റെ മകൻ ഷമ്മി തിലകൻ. ഗാംഭീര്യമായ ശബ്ദം തന്നെയാണ് ഷമ്മി തിലകന് പ്രേക്ഷകരിൽ ശ്രദ്ധ നേടി നൽകിയത്.

ദേവസുരം എന്ന ചിത്രത്തിൽ മുണ്ടക്കൽ ശേഖരന്റെ ശബ്ദമായാണ് സിനിമയിലേക്ക് കടന്നു വരുന്നത്. ഈപ്പോഴിതാ പ്രജ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിനായി തന്നെ ക്ഷണിച്ചപ്പോഴുണ്ടായ ഞെട്ടലിനെകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

ജോഷി സർ വിളിച്ചപ്പോൾ ഞാൻ അമ്പരന്നുപോയി. മോഹൻ‌ലാലിന് എതിരെ എന്നെപ്പോലെയൊരാലേ ആരെങ്കിലും കാ‍സ്റ്റ് ചെയ്യുമോ എന്നായിരുന്നു അപ്പോഴത്തെ ചിന്തയെന്ന് ഷമ്മി തിലകൻ പറയുന്നു. വില്ലൻ കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ഞാൻ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. എല്ലാതരം വേഷങ്ങളും ചെയ്യണം എന്നാണ് ആഗ്രഹം. അല്ലാത്തയാളെ നടൻ എന്ന് വിളിക്കാൻ കഴിയില്ല എന്നും ഷമ്മി തിലകൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :