എന്‍ഡിഎ സംഖ്യത്തില്‍ തുടര്‍ന്നേക്കില്ല, ശബരിമലയില്‍ കോടതിവിധി നടപ്പാക്കണം; ആഞ്ഞടിച്ച് സികെ ജാനു

എന്‍ഡിഎ സംഖ്യത്തില്‍ തുടര്‍ന്നേക്കില്ല, ശബരിമലയില്‍ കോടതിവിധി നടപ്പാക്കണം; ആഞ്ഞടിച്ച് സികെ ജാനു

  ck janu , Nda , BJP , kerala , LDF , UDF , സികെ ജാനു , ശബരിമല , എൻഡിഎ , സ്ത്രീ പ്രവേശനം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:31 IST)
അവഗണ തുടരുന്നതിനാല്‍ വിടുന്ന കാര്യം ആലോചനയിലെന്ന്
ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. രണ്ടുവർഷമായിട്ടും കേരളത്തിലെ എന്‍ഡിഎയില്‍ നിന്നും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ശക്തമാണെന്നും ജാനു പറഞ്ഞു.


എൻഡിഎ വിടുന്ന കാര്യത്തില്‍ അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ വ്യക്തതയുണ്ടാകും. വാഗ്ദാനം ചെയ്‌ത പദവികള്‍ നല്‍കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ഇക്കാര്യം പലതവണ ബിജെപി നേതൃത്വവുമായി സംസാരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ജാനു വ്യക്തമാക്കി.

എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അവഗണന മാത്രമാണ് ലഭിക്കുന്നത്. 14ന് കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ എൻഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജാനു തുറന്നടിച്ചു.

ആദിവാസികളുടെയും ദളിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നു. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ തുടരുന്നതെന്നും ജാനും പറഞ്ഞു. സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :