അപർണ|
Last Modified ശനി, 21 ജൂലൈ 2018 (15:45 IST)
ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന ഹിന്ദു സ്ത്രീകളെ നിന്ദിച്ചുവെന്ന ആരോപണം ശക്തമായതോടെ എസ് ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചു. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടർന്നാണ് ഹരീഷ് തന്റെ
നോവൽ പിൻവലിച്ചത്.
തന്റെ പുതിയ നോവലായ 'മീശ' യില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിനാണ് സംഘപരിവാര്‍ എഴുത്തുകാരനെതിരെ തിരിഞ്ഞത്. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുകയാണെന്നും, പിന്നീട് പുസ്തകമായി പുറത്തിറക്കുമെന്നും ഹരീഷ് അറിയിച്ചു.