നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

  Vijayan Peringodu , Vijayan Peringodu death , Cinema , വിജയൻ പെരിങ്ങോട് , വിജയൻ പെരിങ്ങോട് അന്തരിച്ചു, സത്യൻ അന്തിക്കാട്, ലാൽ ജോസ് , മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ
പാലക്കാട്| jibin| Last Modified ബുധന്‍, 23 മെയ് 2018 (09:03 IST)
ചലച്ചിത്ര നടൻ വിജയൻ പെരിങ്ങോട് (66)​ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 4.30ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ നടത്തും.

40ലധികം സിനിമകളില്‍ അഭിനയിച്ച വിജയന്‍ പെരിങ്ങോട് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിട്ടാണ് ചലിച്ചിത്ര മേഖലയിലെത്തിയത്. പി എന്‍ മേനോന്‍ 1983ല്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു വിജയന്‍ നടനായി മാറുന്നത്. പിന്നീട് സത്യൻ അന്തിക്കാട്, ലാൽ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :