വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (08:19 IST)
മുംബൈ: ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നർക്കോട്ടിക്സ് കൺട്രൊൾ ബ്യൂറോ കേസെടുത്ത സംഭത്തിൽ വിശദീകരണവുമായി നടി റിയ ചക്രബർത്തി. താനല്ല സുശാന്ത് ആണ് കഞ്ചാവ് ഉപയോഗിച്ചിരുന്നത് എന്നും താൻ സുശാന്തിന്റെ അതിൽനിന്നും നിയന്ത്രിയ്ക്കാനാണ് ശ്രമിച്ചിരുന്നത് എന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിയ ചക്രബർത്തിയുടെ വിശദീകരണം.
സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. സുശന്തിനെ നിയന്ത്രിയ്ക്കാനും കഞ്ചാവിന്റെ ഉപയോഗത്തിൽനിന്നും പിന്തിരിപ്പിയ്ക്കാനുമാണ് ഞാൻ ശ്രമിച്ചിരുന്നത്. ഞാനിതുവരെ ലഹരി ഉപയോഗിയ്ക്കുയോ, ലഹരി ഇടപാടുകാരുമയി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഏത് തരത്തിലുള്ള രക്ത പരിശോധനയ്ക്കും തയ്യാറാണ് എന്നും റിയ പറഞ്ഞു. റിയയുടെ വട്ട്സ് ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ മയക്കുമരുന്ന് സംഘങ്ങളുമായി താരത്തിന് ബന്ധമുണ്ടെന്ന ആരോപണം ശക്തമായി.
റിയ ജീവിതത്തിൽ ഒരിക്കൽപോലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നും രക്ത പരിശോധന നടത്താൻ തയ്യാറാണ് എന്നും റിയയുടെ അഭിഭാഷകൻ നേരത്തെ വ്യക്തമായിരുന്നു. എന്നാൽ സുശാന്ത് അറിയാതെ റിയ സുശാന്തിന് മയക്കുമരുന്ന് നൽകിയിരുന്നു എന്ന് സുശാന്തിന്റെ പിതാവിന്റെ അഭീഭാഷകൻ വികസ് സിങ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.