വീണ്ടും ഒരു ബഡ്ജറ്റ് സ്മാർട്ട്ഫോൺ കൂടി, ഓപ്പോ A53 വിപണിയിൽ; അറിയേണ്ടതെല്ലാം

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2020 (15:28 IST)
മറ്റൊരു ബഡ്ജറ്റ് സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. 4 ജിബി റാം 64 ജിബി സ്റ്റൊറേജ്. 6 ജിബി റാം 128 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകളിലായാണ് സ്മാർട്ട്ഫോൺ വിപണിണിലെത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 12,990 രൂപയും ഉയർന്ന പതിപ്പിന് 15,490 രൂപയുമാണ് വില.

6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് എല്‍സിഡി പഞ്ച്‌ഹോൾ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിലുള്ളത്. 2 എംപി സെക്കൻഡറി സെൻസർ. 2 എംപി മാക്രോ സെൻസർ എന്നിവയാണ് ട്രിപ്പിൾ ക്യാമറയിലെ മറ്റു അംഗങ്ങൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ 460 പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള കളര്‍ ഒ എസ് 7.2 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിന് നൽകിയിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :