അനുബന്ധ വാര്‍ത്തകള്‍
- കരിപ്പൂർ വിമാനത്താവളത്തിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡിജിസിഎ
- 'ക്ലിയർ ടു ലാൻഡ് റൺവേ 10' അവസാന സന്ദേശം എടിസി ടവറിലെത്തിയത് 7.36 ന്
- ബെംഗളുരുവിൽ സംഘർഷം: പൊലീസ് വെടിവയ്പ്പിൽ രണ്ട് മരണം, 110 പേർ അറസ്റ്റിൽ
- പ്രണയത്തിന്റെ പുതുമ എന്നും നിലനിൽക്കും, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി !
- സിംപിളാണ് പക്ഷേ പവർഫുൾ, വാഴക്കൂമ്പിന്റെ മാജിക്കൽ ഗുണങ്ങളെ കുറിച്ച് അറിയു !
ദിഷ ആത്മഹത്യ ചെയ്ത ദിവസം തന്നെ റിയ സുശാന്തിന്റെ വീട്ടിൽനിന്നും താമസംമാറി, മഹേഷ് ഭട്ടും റിയയും തമ്മിൽ വിളിച്ചത് 16 തവണ
മുംബൈ: സുശാന്ത് സിങ് രജ്‌പുതിന്റെ മരണത്തിൽ റിയയ്ക്കെതിരായ ആരോപണങ്ങൾ ശക്തിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ പുറത്ത്. സുശാന്തിന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ റിയ ചക്രബർത്തിയും പ്രമുഖ സംവിധായകനായ മഹേഷ ഭട്ടും ഫോണിൽ നിരന്തരം ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ജൂൺ എട്ടുമുതൽ 13 ആം തീയതി വരെ ഇരുവരും തമ്മിൽ 16 തവണ ഫോണിൽ ബന്ധപ്പെട്ടതായി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
സുശാന്തീന്റെ മുൻ മാനേജർ ആയിരുന്ന ദിഷ ആത്മഹത്യ ചെയ്ത ജൂൺ എട്ടിനാണ് റിയ സുശാന്തിന്റെ ഫ്ലാറ്റിൽനിന്നും മാറി താമസിയ്ക്കുന്നത്. പിന്നീട് ഏഴ് ദിവസങ്ങൾക്ക് ശേഷം സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇരുമരണങ്ങളും തമ്മിൽ ബന്ധമില്ല എന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നത്. റിയ നികുതി അടച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്, ഇക്കാര്യത്തിൽ ഇഡി വിശദമായ അന്വേഷണം നടത്തും.