സൗദി, കുവൈത്ത് യാത്രാവിലക്ക്: യുഎഇയിൽ കുടുങ്ങിയവർ ഇന്ത്യയിലേയ്ക്ക് മടങ്ങണം എന്ന് എംബസി

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (07:35 IST)
ജിദ്ദ: സൗദി കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ അതിർത്തികൾ അടച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയവർ ഇന്ത്യയിലേയ്ക്ക് മടങ്ങണം എന്ന് ഇന്ത്യൻ എംബസി. വാർത്താ കുറിപ്പിലൂടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം ആവശ്യപ്പെട്ടത്. കർശന കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദബി വഴിയുള്ള, സൗദി അറേബ്യ, കുവൈത്ത് യാത്രകൾ താൽക്കാലികമായി സാധ്യമല്ല എന്നും എത്തിച്ചേരേണ്ട രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാവു എന്നും എംബസി വ്യക്തമാക്കുന്നു. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ അതത് രാജ്യങ്ങളിലെ നിബന്ധനകളെ കുറിച്ച് മനസിലാക്കണമെന്നും അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിനാവശ്യമായ സാധനങ്ങളും പണവും കരുതണം എന്നും എംബസി വാർത്താ കുറിപ്പിലൂടെ നിർദേശം നൽകുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :