വിനോദ സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ കുതിച്ചുപാഞ്ഞ് കടുവ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (12:33 IST)
ദേശിയ ഉദ്യാനങ്ങളിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ വന്യമൃഗങ്ങളെ കണ്ടില്ലെങ്കിൽ അത് വലിയ നിരാശയായിരിക്കും. എന്നാൽ യാത്രക്കിടെ നല്ല ഉഗ്രൻ കടുവയെ കണ്ട് ഭയന്നിരിക്കുകയാണ് സഞ്ചാരികൾ. രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിൽ വിനോദ സഞ്ചാരികൾ എത്തിയ സഫാരി വാഹനത്തെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഓടിക്കോണ്ടിരുന്ന വാഹനത്തെ കടുവ അതിവേഗത്തിൽ പിന്തുടരുകയായിരുന്നു. ഒരു ഘട്ടത്തിൽ വഹനത്തോടൊപ്പം തന്നെ കടുവ ഓടിയെത്തി. ഡ്രൈവർ വാഹനത്തിന്റെ വേഗത കൂട്ടി എങ്കിലും കടുവ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ ഏതിർ ദിശയിലേക്ക് വാഹനം അതിവേഗത്തിൽ ഓടിച്ചാണ് കടുവയിൽനിന്നും രക്ഷപ്പെട്ടത്.

മഹാരാഷ്ട്രയിൽ ടഡോബ അന്ധാരി കടുവ സങ്കേതത്തിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. ഇതോടെ സഫാരിക്കിടെ വന്യ മൃഗങ്ങളെ കണ്ടാൽ 50 മീറ്ററെങ്കിലും അകലം പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലപ്പോഴും ഇത്തരം നിർദേശങ്ങൾ പാലിക്കാൻ സഞ്ചാരികൾ തയ്യാറാകാറില്ല എന്നതാണ് അപകടങ്ങൾക്ക് കാരണമാകാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :