'വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് നടപടി' വാർത്തകൾ വ്യാജമെന്ന് മന്ത്രി ടിപി രാധാകൃഷ്ണൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (20:11 IST)
ദില്ലി: വീടുകളിൽ വൈൻ നിർമാണത്തിന് സർക്കാർ വിലക്കേർപ്പെടുത്തി എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി ടി പി രാധാകൃഷ്ണൻ. വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് വകുപ്പ് നടപടികൾ സ്വീകരിക്കും എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

വ്യാവസായിക അടിസ്ഥാനത്തിൽ വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാർഷിക സർവകലാശാല റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കുക മാത്രമേ സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വിശദമാക്കി.

നിയമവിധേയമായ കാര്യങ്ങൾ മാത്രമെ സർക്കാർ പിന്തുണക്കുകയുള്ളുവെന്ന പറഞ്ഞ മന്ത്രി സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി സർക്കാറിന്റെ മുൻപിലേക്ക് വന്നിട്ടില്ലെന്നും എന്നാൽ ആരോപണങ്ങൾ പരിശോധിക്കുമെന്നും
ദില്ലിയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :