മഞ്ജുവിന്റെ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി നിമിഷ സജയൻ!

Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (10:01 IST)
തൊണ്ടിമുതലും ദൃക്സാക്ഷിയും, കുപ്രസിദ്ധ പയ്യൻ, ഈട, മാംഗല്യം തന്തുനാനേന, ചോല (റിലീസ് ചെയ്തിട്ടില്ല) എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികളുട്ര് പ്രീയപ്പെട്ട നടിയായി മാറിയത്. ചോലയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ് താരം.

കുപ്രസിദ്ധ പയ്യനിലെ തുടക്കാക്കാരിയായ വക്കീലിന്റെ വേഷം നിമിഷ മനോഹരമാക്കി. എന്നാൽ, ഇതിനു മുൻപേ താരം വക്കീലായി വേഷമിട്ടിട്ടുണ്ട്. അതും ജൂനിയർ ആർട്ടിസ്റ്റ് ആയി. നായികയായ കെയർ ഓഫ് സൈറബാനു എന്ന ചിത്രത്തിലും വക്കീലായി ചെറിയ ഒരു വേഷം താരം ചെയ്തിട്ടുണ്ട്. മഞ്ജുവിനെ സഹായിക്കുകയും പിന്നീട് എതിർഭാഗത്ത് നിൽക്കുകയും ചെയ്യുന്ന അമല അക്കിനേനിയുടെ ജൂനിയർ വക്കീലായിട്ടായിരുന്നു നിമിഷ ചിത്രത്തിൽ അഭിനയിച്ചത്.

ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് അടുത്തതായി നിമിഷയുടെതായി ഇറങ്ങാനുള്ളത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :