രജനികാന്ത് എഐഡിഎംകെയിലേക്ക്?

അപർണ| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (08:23 IST)
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനീകാന്ത് എഐഡിഎംകെയില്‍ ചേർന്നേക്കുമെന്ന് തമിഴ്‌നാട് മന്ത്രി കെ.പാണ്ഡ്യരാജൻ. രജനീകാന്ത് എ ഐ ഡി എം കെയിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്നാല്‍, പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും വിവാദമാവുകയും ചെയ്തതോടെ മന്ത്രി മലക്കം മറിഞ്ഞു. രജനീകാന്ത് ഇതുവരെ വെളിപ്പെടുത്തിയ രാഷ്ട്രീയം അണ്ണാഡിഎംകെ ആശയങ്ങളുമായി യോജിച്ചു പോകുന്നതാണ്. അതിനാല്‍ അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ചേരാവുന്നതാണെന്നു മാത്രമാണു താന്‍ ഉദ്ദേശിച്ചതെന്നു മന്ത്രി പിന്നീട് വിശദീകരിച്ചു.

എംജിആറിന്റെ ഭരണം തിരികെ കൊണ്ടുവരികയാണു തന്റെ ലക്ഷ്യമെന്നു രജനീകാന്ത് നേരത്തേ പൊതുയോഗത്തില്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :