ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നുവെന്ന് ബിനീഷ്, ദേഹോപദ്രവം ഏൽപ്പിച്ചതായി സംശയമെന്ന് അഭിഭാഷകൻ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2020 (07:16 IST)
ബെംഗളുരു: ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിയ്ക്കാൻ ഇഡി ശ്രമിയ്ക്കുന്നതായി അറസ്റ്റിലായ
ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽനിന്നും സ്കാൻ ചെയ്ത് മടങ്ങുമ്പോഴാണ് മാധ്യമ പ്രവർത്തകരോട് ബിനീഷിന്റെ പ്രതികരണം. ബിനീഷിനെ കാണാനായി സഹോദരൻ ബിനോയീയും അഭിഭാഷകനും എത്തി എങ്കിലും ഇരുവരെയും ബിനീഷിനെ കാണാൻ അനുവദിച്ചില്ല.

ഇതേ തുടർന്ന് ഇരുകൂട്ടരും തമ്മിൽ ആശുപത്രിയിവച്ച് വാക്കുതർക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവമേൽപ്പിച്ചോ എന്ന് സംശയിയ്ക്കുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. ലഹരീ മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിയ്ക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :