രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

   rahul eashwar , police , BJP , Sabarimala protest , ശബരിമല , രാഹുൽ ഈശ്വര്‍ , പൊലീസ് , കോടതി
പത്തനംതിട്ട| jibin| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (12:57 IST)
ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് ധർമ സേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി.

രാഹുൽ ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. രാഹുലിനെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

എല്ലാ ശനിയാഴ്ച്ചകളിലും പമ്പ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പ് വയ്ക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ടാഴ്ച്ചയായി രാഹുല്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ റാന്നി കോടതി ഉത്തരവിട്ടത്.

അതേസമയം, പൊലീസിലെ ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും രാഹുൽ പ്രതികരിച്ചു. ഇക്കാര്യത്തിൽ തിങ്കളാഴ്‌ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.

എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ
പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെ കേസെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :