പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം വീട്ടില്‍ ഒളിപ്പിച്ചു; മകന്‍ അറസ്‌റ്റില്‍

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം വീട്ടില്‍ ഒളിപ്പിച്ചു; മകന്‍ അറസ്‌റ്റില്‍

   pension , police , mothers , dead body , pension cash , പൊലീസ് , മകന്‍ , പെന്‍‌ഷന്‍ , മൃതദേഹം
മാഡ്രിഡ് (സ്‌പെയിന്‍)| jibin| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (08:15 IST)
പെൻഷൻ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരു വർഷത്തോളം വീട്ടില്‍ സൂക്ഷിച്ച മകൻ അറസ്‌റ്റില്‍. വിവരം പുറത്തായതോടെ പൊലീസ് 62കാരനായ പൊലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

92 വയസുള്ള അമ്മയുടെ അഴുകി ദ്രവിച്ച മൃതശരീരമാണ് വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്ത്. ദുർഗന്ധം ശക്തമായതോടെ സമീപത്തെ ഫ്ലാറ്റുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമെന്നു തെളിഞ്ഞതിനെ തുടർന്ന് മകനെതിരെ പെൻഷൻ തട്ടിപ്പിനു കേസെടുത്തു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സമാനമായ സംഭവം കഴിഞ്ഞ മേയിൽ ഉത്തർപ്രദേശിൽ നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :