1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Priya Varrier's Vishnu Priya Teaser out !

വീണ്ടും കണ്ണിറുക്കി പ്രിയ വാര്യർ, കന്നഡത്തിലെ കന്നിച്ചിത്രം; പിറന്നാള്‍ ദിനത്തില്‍ സ്പെഷ്യൽ ടീസർ പുറത്ത്

കന്നഡ
അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമായി തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. അഡാറ് ലവിന് ശേഷം ബോളിവുഡിലാണ് നടി അഭിനയിച്ചിരുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ പ്രിയ അഭിനയിച്ചിരുന്നു. മലയാളത്തിലും ഹിന്ദിയിലും അഭിനയിച്ച പ്രിയയുടെ അടുത്ത ചിത്രം കന്നഡത്തിലാണ്. 
 
മലയാളിയായ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയായിട്ടാണ് പ്രിയ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പ്രിയാ വാര്യരുടെ പിറന്നാള്‍ ദിനത്തില്‍ വിഷ്ണു പ്രിയ ടീം പുറത്തുവിട്ട ഒരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. 
 
പ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള സിനിമയുടെ ഒരു ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്ന് സൂചന നല്‍കികൊണ്ടാണ് ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
വിപ്ലവം ഉണ്ടാകും, വാളയാർ പെൺകുട്ടികൾക്ക് നീതിവേണം, മുന്നറിയിപ്പുമായി പൃഥ്വിരാജ്