'അന്ധയായ നായികയെ കൊണ്ടാണ് അത്തരമൊരു കിടപ്പറ രംഗം ചെയ്യിച്ചത്, ഒട്ടും താത്‌പര്യമുണ്ടായിരുന്നില്ല'; ഇനി അയാൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന് കാജൾ

ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (09:19 IST)
ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

അന്ധയായാണ് നടി സിനിമയില്‍ വേഷമിട്ടത്. അന്ധനായ നായക കഥാപാത്രത്തെ കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.

രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016- ലാണ് ‘ദോ ലഫ്സോണ്‍ കി കഹാനി’ പുറത്തിറങ്ങിയത്. 2011- ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്സിന്റെ റീമേക്കായിരുന്നു ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :