നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ...; നീലക്കുയിൽ ഇനി നിന്നെന്ന് വരില്ല പറ പറക്കും

നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ...; നീലക്കുയിൽ ഇനി നിന്നെന്ന് വരില്ല പറ പറക്കും

Rijisha M.| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (10:42 IST)
ഇപ്പോൾ എവിടെയും ചർച്ചയായിക്കൊണ്ടിരിക്കുന്ന ചാലഞ്ചാണ് 'നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ...'. ഓടിപ്പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിലേക്ക് കുറച്ചുപേർ കൈയിൽ പച്ചിലകളുമായി എടുത്തുചാടുകയും തുടർന്ന് ഈ ഗാനത്തിൽ ഡാൻ‌സ് ചെയ്യുകയും ചെയ്യുന്നു.

ടിക് ടോക്കിലും മറ്റും ഇതൊക്കെ കണ്ട് ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം ഏറെയാണ്. ചാലഞ്ച് ഏറ്റെടുത്ത് ചെയ്യുന്നവർ അത് കാര്യമാക്കുന്നില്ല. ഓടിവരുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടുമ്പോൾ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ ഒന്ന് പിഴച്ചാൽ എല്ലാം പോയി.

മരണത്തെ മുന്നിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയാണ് ഇത്. കൂടാതെ വാഹനത്തിൽ ഉള്ള ആൾക്കാരുടെ ജീവനും ഇത് ആപത്തുതന്നെ. ഈ ചാലഞ്ചിനെതിരെ കേരളാ പൊലീസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അപായ അനുകരണങ്ങൾ ഒഴിവാക്കണം എന്നുതന്നെയാണ് അവർക്കും പറയാനുള്ളത്.

ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയുള്ള 'കി കി' ചാലഞ്ചിന് പിന്നാലെയാണ് നീലക്കുയിലും വന്നിരിക്കുന്നത്. തലയിൽ ഹെൽമറ്റ് വയ്‌ക്കുന്നതുകൊണ്ടുതന്നെ കൂടുതൽ പേറെയും ആളുകൾ തിരിച്ചറിയുന്നില്ല. ഇങ്ങനെ 'നീലക്കുയിൽ' ചെയ്‌ത് പല തട്ടിപ്പുകളും നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

പൊലീസ് വാഹനം ഉൾപ്പെടെയുള്ളവയ്‌ക്ക് മുന്നിലെക്ക് എടുത്തുചാടി ഈ വീഡിയോ ചെയ്യുന്നതും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാഹനത്തിനകത്ത് നിൽക്കുന്നവരുടേയും പുറത്ത് ഡാൻസ് കളിക്കുന്നവരുടേയും ജീവൻ ആപത്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :