'ഇപ്പോൾ എന്തെഴുതിയാലും നഷ്‌ടം പറഞ്ഞറിയിക്കാൻ കഴിയില്ല': അംബരീഷിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് മമ്മൂട്ടി

'ഇപ്പോൾ എന്തെഴുതിയാലും നഷ്‌ടം പറഞ്ഞറിയിക്കാൻ കഴിയില്ല': അംബരീഷിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് മമ്മൂട്ടി

Rijisha M.| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (08:33 IST)
രാഷ്‌ട്രീയ പ്രവർത്തകനും നടനുമായ അംബരീഷിന്റെ അപ്രതീക്ഷിത വേർപാടിൽ നിരവധിപേർ അനുശോചനമറിയിച്ചിരുന്നു. സിനിമാ ലോകവും രാഷ്‌ട്രീയലോകവും ഒരുപോലെ തേങ്ങിയ നിമിഷങ്ങളായിരുന്നു അത്.

സുഹൃത്തിന്റെ വിടവാങ്ങലിൽ മമ്മൂട്ടിയും അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. 'നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളില്‍ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിങ്ങൾ'- മമ്മൂട്ടി കുറിച്ചു.

'തുടർന്നങ്ങോട്ട് നമ്മുടെ സൗഹൃദവും വളര്‍ന്നു. എന്നും ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. 'ന്യൂഡല്‍ഹി' എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഞാന്‍ നിങ്ങളെ മിസ് ചെയ്യും 'ബോസ്'. നിങ്ങളുടെ തിരിച്ചുള്ള ബോസ് എന്ന വിളിയും.' മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :