ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിൽ കരഞ്ഞ് മോദി, പിന്നാലെ സല്യുട്ട്, വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (12:29 IST)
ഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനുള്ള യാത്രയയപ്പ് ചടങ്ങിൽ കരഞ്ഞ് മോദി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഗുലാംനബി അസാദിന്റെ പ്രവർത്തനങ്ങൾ വിവരിയ്ക്കാനാകാത്തതാണ് എന്നും ഒരു യഥാർത്ഥ സുഹൃത്തായാണ് ഗുലാംനബി ആസാദിനെ കാണുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ പല തവണ പ്രധാനാമന്ത്രിയുടെ ശബ്ദം ഇടറി. വാക്കുകൾക്കിടയിൽ നീണ്ട ഇടവേളയെടുത്തും കരഞ്ഞുകൊണ്ടുമാണ് നരേന്ദ്ര മോദി യാത്രയയപ്പ് പ്രസംഗം നടത്തിയത്. ഗുലാം നബി ആസാദിന് സല്യൂട്ട് നൽകിയാണ് മോദി പ്രസംഗം പൂർത്തീകരിച്ചത്.

കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽനിന്നുമുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാംനബി ആസാദ് നടത്തിയ ഇടപെടലുകൾ വിവരിയ്ക്കുമ്പോഴാണ് പ്രധാനമന്ത്രി വികാരാധീനനായത്. 'സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് വിഷയത്തിൽ ഗുലാം നബി ആസാദ് നിരന്തരം ഇടപെട്ടത്. സ്ഥാനങ്ങൾ വരും, അധികാരം കൈവരും ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഗുലാംനബി ആസാദിനെ കണ്ടുപഠിയ്ക്കണം. ഒരു യഥാർത്ഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്.' പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :