ചരിത്ര നീക്കവുമായി സര്‍ക്കാര്‍; കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍

  pension , shop workers , pinaryi vijyan , പിണറായി വിജയന്‍ , പെന്‍‌ഷന്‍ , മുഖ്യമന്ത്രി
തിരുവനന്തപുരം| Last Modified ബുധന്‍, 23 ജനുവരി 2019 (11:07 IST)
ചരിത്ര തീരുമാനവുമായി പിണറായി വിജയന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ ഇനി മുതല്‍ പെന്‍‌ഷന് അര്‍ഹരാകും.

പെന്‍‌ഷന്‍ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളാണ് കേരളം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടമായി 97 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ‘കടകളും, വാണിജ്യ സ്ഥാപനങ്ങളും വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്’ വഴിയാണ് പദ്ധതി നടപ്പിലാക്കുക.

രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പെന്‍‌ഷന്‍ സംവിധാനമൊരുങ്ങുന്നത്. കൂടുതല്‍ പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :