'വല്ലാത്ത ദാഹം അൽപം ഇളനീര് കുടിയ്ക്കട്ടെ...'; കരിയ്ക്ക് കുടിയ്ക്കുന്ന തത്തയുടെ വിഡിയോ വൈറൽ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (11:27 IST)
വിഷപ്പ് ഒരു പരിധി വരെ നമുക്ക് സഹിയ്ക്കാം പക്ഷേ അത്ര എളുപ്പത്തിൽ ദാഹം പിടിച്ചുനിർത്താൻ മനുഷ്യനെന്ന് മാത്രമല്ല ജീലജാലങ്ങൾക്കുമാകില്ല. നന്നായി ദാഹിച്ചിരിയ്ക്കുമ്പോൽ ഒരു ഫ്രഷ് കരിക്ക് കിട്ടിയാലോ ? അതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്. ദാഹമകറ്റാൻ തെങ്ങിൽനിന്നും കരിക്ക് കുടിയ്ക്കുന്ന തത്തയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്.

തെങ്ങിൽനിന്നും കരിക്ക് പറിച്ചെടുത്ത് മുകൾ ഭാഗം ചുണ്ടുകൾ കൊണ്ട് കുത്തി തുറന്ന് കരിക്ക് മുകളിലേക്ക് ഉയർത്തി ഇളനീര് കുടിയ്ക്കുന്ന ആഫ്രിക്കൻ മക്കാവ് ഇനത്തിൽപ്പെട്ട തത്തയെ വീഡിയോയിൽ കാണാം. 'ആരാണ് കരിക്ക് കുടിയ്ക്കാൻ ആഗ്രഹിയ്ക്കാത്തത്' എന്ന തലവാചകത്തോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് ഈ വീഡിയോ പങ്കുവച്ചത്. ഇളനീരിന്റെ പല ഗുണങ്ങളും പങ്കുവച്ചുകൊണ്ടാണ് ഐഎഫ്എഫ് ഉദ്യോഗസ്ഥന്റെ ട്വിറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :