വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 23 മെയ് 2020 (07:59 IST)
കറാച്ചിയിൽ പാക് ഇന്റർനാഷ്ണൽ എയർലൈനസ് വിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ചറുടെ എണ്ണം 97 ആയി രണ്ടുപേർ മാത്രമാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്, മരിച്ച 19 പേരെ തിരിച്ചറിഞ്ഞു 91 യത്രക്കാർ ഉൾപ്പടെ 99 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ജിന്ന അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം മോഡൽ കൊളനിയിലേയ്ക്ക് വിമാനം തർന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.
വിമാനം തഴേയ്ക്ക പതിയ്ക്കുന്നതും അഗ്നിഗോളമാകുന്നതും വീഡിയോയിൽ കാണാം. അപകടത്തിൽ 11 പ്രദേശവാസികൾക്ക് പരുക്കേൽക്കുയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. വിമാനം തകർന്നുവീഴുന്നതിന് മുൻപ് മൂന്ന് തവണ ലാൻഡിങിന് ശ്രമിച്ചിരുന്നു എന്ന് രക്ഷപ്പെട്ടയാൾ വെളിപ്പെടുത്തി. എഞ്ചിൻ തകരാറിലായി എന്നാണ് പൈലറ്റിൽനിന്നും അവസാനം ലഭിച്ച സന്ദേശം എന്ന് പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേണം പ്രഖ്യാപിച്ചിട്ടുണ്ട്.