വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 22 മെയ് 2020 (14:08 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന്റെ പല റെക്കോർഡുകളും കോലി മറികടക്കാൻ തുടങ്ങിയതോടെയാണ് സച്ചിനും കോഹ്‌ലിയും തമ്മിലുള്ള താരതത്യം ആരംഭിയ്ക്കുന്നത്. സച്ചിന്റെ റെക്കോർഡുകൾ മിക്കതും കോഹ്‌ലി തിരുത്തും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ കോഹ്‌ലിയോ സച്ചിനോ മികച്ച ബാറ്റ്സ്മാൻ എന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് പുരോഗമിയ്ക്കുകയാണ്. കോഹ്‌ലി സച്ചിനെ പിന്നിലാക്കും എന്നാണ് ഇക്കാര്യത്തിൽ പാക് ഇതിഹസം സർഫ്രാസ് നവാസ് പറയുന്നത്.
അതിനുള്ള കാരണവും താരം തന്നെ പറയുന്നുണ്ട്. ബാറ്റിങ്ങിൽ സച്ചിന് ഒരു വീക്കനസ് ഉണ്ടായിരുന്നു എന്നും അത് കോഹ്‌ലിയ്ക്ക് ഇല്ലെന്നും സർഫ്രാസ് പറയുന്നു. 'എല്ലാ തരത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കറെ കോഹ്‌ലി പിന്നിലാക്കും. വളരെ ബുദ്ധിമുട്ടിയാണ് സച്ചിൻ ഇന്‍സ്വിങ്ങിനെതിരെ കളിച്ചിരുന്നത്. എന്നാല്‍ കോഹ്‌ലിക്ക് ഇത്തരത്തില്‍ വിക്‌നെസുകൾ ഒന്നുമില്ല. കരിയറിന്റെ തുടക്കകാലത്ത് ഔട്ട്‌സ്വിങറുകൾ നെരിടാൻ കോഹ്‌ലി ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോള്‍ ആ പ്രശ്നവും താരത്തിനില്ല.
വളരെ ഒഴുക്കോടെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അവിശ്വസനീയമായ ലെവലിലേക്ക് കോഹ്‌ലി ഉയന്നുകഴിഞ്ഞു. പുതിയ തലമുറയിലെ കംപ്ലീറ്റ് ബാറ്റ്‌സ്മാനാണ് അദ്ദേഹം എന്നാൽ ഏകദിന ക്രിക്കറ്റിൽ കോഹ്‌ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ സച്ചിൻ തന്നെയാണ് എന്നാണ് ഗൗതം ഗംഭീർ പറയുന്നത്. സച്ചിൻ കളിച്ചിരുന്ന കാലത്തുനിന്നും ബാറ്റിങ് ഇപ്പോൾ കൂടുതൽ എളുപ്പമായി എന്നു ഗൗതം ഗംഭീർ പറയുന്നു.