ആറുവയസുകാരിയെ വിലങ്ങണിയിച്ച് കൊടുംകുറ്റവാളിയെപ്പോലെ അറസ്റ്റുചെയ്തു, തേങ്ങിക്കരഞ്ഞ് പെൺക്കുട്ടി, വീഡിയോ
വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 27 ഫെബ്രുവരി 2020 (20:55 IST)
വാഷിങ്ടൺ: ആറുവയസുകാരിയെ സ്കൂളിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ താരംഗമാകുന്നത്. സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഡൽഹി പൊലീസിനെതിരെ ഉയരുന്നത്.
കഴിഞ്ഞ സെപ്തംബറിലാണ് സംഭവം ഉണ്ടായാത്. സ്കൂൾ ജീവനക്കാരെ ഇടിച്ചു എന്നും സ്കൂളിൽ മോഷമായി പെരുമാറി എന്നുമുള്ള പരതിയിലാണ് ഒർലാൻഡോ പൊലീസ് ആറു വായസുകാരിയെ അറസ്റ്റ് ചെയ്തത്, കയ്യിൽ വിലങ്ങണിയിച്ച് കൊടും കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെയായിരുന്നു, പൊലീസ് കുട്ടിയെ വാഹനത്തിലേക്ക് കയറ്റിയത്
പൊലീസിനൊപ്പം പോവില്ല എന്ന് പറഞ്ഞ് കുട്ടി കരയുന്നുണ്ടായിരുന്നു എങ്കിലും ഇതൊന്നു പൊലീസ് ശ്രദ്ധിച്ചതുപോലുമില്ല. സ്കൂളിലെ സെക്യൂരിയി ജീവനക്കാരന്റെ യൂണിഫോമിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അഭിഭാഷകൻ മുഖേന പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിച്ചിരുന്നു ഇതോടെ ഇവർ തന്നെ ദൃശ്യം സാമുഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ ഈ പൊലീസ് ഉദ്യോഗസ്ഥനെ സംഭവ ശേഷം തന്നെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നതായാണ് വിവരം.