ഡൽഹി കലാപം, അന്വേഷണം ക്രൈം ബ്രാഞ്ചിന്, രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (19:42 IST)
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടയ കലാത്തിന്റെ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് രണ്ട് പ്രത്യേക ആന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഡിസിപി ജോയ് ടിർക്കി. ഡിസിപി രാജേഷ് ഡിയോ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത്. ക്രൈം ബ്രഞ്ച് അഡീഷ്ണൽ കമ്മീഷ്ണർ ബി കെ സിങ്ങിനാണ് ഇരു അന്വേഷണ സംഘങ്ങളെയും ഏകോപിപ്പിക്കുന്നതിനായുള്ള ചുമതല.

കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കലപത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി പരിക്കേറ്റ് ഇരുന്നൂറിലധികം ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. കലപത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രാഖ്യാപിച്ചിട്ടുണ്ട്. കലാപ ബാധിതരെ പുനരധിവസിപ്പിക്കും എന്നു ഡൽഹി സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ചില ഒറ്റപ്പെട്ട അക്രമങ്ങൾ ഒഴിച്ചുനിർത്തിയാൽ ഡൽഹിയിൽ പുതിയ അക്രമ സംഭവ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസും കേന്ദ്ര സേനയും പ്രാദേശത്ത് ഇപ്പോഴും ജാഗ്രാത പാലിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :