1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Onam Bumper for Idukki Native works in Eranakulam

ബംപറടിച്ചു...: 12 കോടിയുടെ ഓണം ബംപർ ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരൻ അനന്തു വിജയന്

വാർത്തകൾ
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബംപർ അടിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയന്. 12 കോടി രൂപയിൽ 10 ശതാമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായനികുതിയും കഴിച്ച് 7.56 കൊടി രൂപ അനന്തുവിന് ലഭിയ്ക്കും. അയ്യപ്പൻ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജൻസീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പർ ടിക്കറ്റിലാണ് അനന്തുവിനെ ഭാഗ്യം തേടിയെത്തിയത്.
 
ഒന്നാം സമാനം തനിയ്ക്കാണെന്ന് കൂട്ടുകാരോട് തമശയ്ക്ക് പറഞ്ഞിരുന്നു എന്നും ഫലം വന്നപ്പോൾ ശരിയ്ക്കും ഞെട്ടിപ്പോയി എന്നും അനന്തു പറയുന്നു. പരിചയമുള്ള ബാങ്ക് ഉദ്യോഗസ്ഥർ വഴി ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു എന്നും അനന്തു വ്യക്തമാക്കി. 5000 രൂപയാണ് ഇതിന് മുൻപ് അനന്തുവിന് ലഭിച്ച ഏറ്റവും വലിയ സമ്മാനത്തുക. എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തു ജോലി ചെയ്യുന്നത്.  
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഇന്നും ശക്തമായ മഴ, നദികളിൽ ജലനിരപ്പ് ഉയരുന്നു, പത്ത് ജില്ലകളീൽ ഓറഞ്ച് അലർട്ട്