തണുത്തുറഞ്ഞ് മൂന്നാര്‍: ശൈത്യകാലം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്

ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ചെണ്ടുവരയില്‍ മൂന്നും തെന്മലയില്‍ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളില്‍ നാലും ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

റെയ്‌നാ തോമസ്| Last Modified വെള്ളി, 3 ജനുവരി 2020 (12:09 IST)
അതിശൈത്യത്തില്‍ തണുത്തു വിറച്ചാണ് വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ കാലാവസ്ഥ.കഴിഞ്ഞ ദിവസം ഏഴു ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ചെണ്ടുവരയില്‍ മൂന്നും തെന്മലയില്‍ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളില്‍ നാലും ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

തണുപ്പ് വര്‍ധിച്ചതോടെ സഞ്ചാരികളുടെ വന്‍ തിരക്കാണ് പ്രദേശത്ത്. തിരക്ക് തുടരുന്നത് കണക്കിലെടുത്ത് ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം ആറാം തീയതി വരെ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. വരും ദിവസങ്ങളില്‍ താപനില മൈനസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :