ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ കുതിപ്പ്; കോഹ്‌ലി രാജാവ് - പട്ടികയില്‍ ഋഷഭ് പന്തും

  icc , test ranking , kohli , team india , കെയ്ന്‍ വില്യംസണ്‍ , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ടെസ്‌റ്റ്
ദുബായ്| Last Modified ബുധന്‍, 24 ജൂലൈ 2019 (08:27 IST)
ഐ സി സി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഒന്നാമത്. 922 പോയിന്റുമായി വിരാട് ഒന്നാമത് തുടരുമ്പോള്‍ 913 പോയിന്റുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് മൂന്നാമത്.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയും യുവതാരവുമായ ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തുണ്ട് എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. നാലം സ്ഥാനത്ത് സ്റ്റീവ് സ്മിത്ത് (857), അഞ്ചാമത് ഹെന്റി നിക്കോള്‍സ് (778), ആറാമത്
ജോ റൂട്ട് (763), ഏഴാമത് ഡേവിഡ് വാര്‍ണര്‍ (756) എന്നിവരാണ് മുന്‍ നിരയിലുള്ളത്.

ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. രവീന്ദ്ര ജഡേജ ആറാമതും ആര്‍. അശ്വിന്‍ പത്താം സ്ഥാനത്തുമുണ്ട്.

ടീം റാങ്കിങ്ങില്‍ ഇന്ത്യ (113 പോയിന്റ്) തന്നെയാണ് ഒന്നാമത് നില്‍ക്കുമ്പോള്‍ ന്യൂസിലന്‍ഡ് (111 പോയിന്റ്) രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കയാണ് (108 പോയിന്റ്) മൂന്നാമത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :