1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. migrant cuts off tongue at temple to eradicate coronavirus

കൊവിഡിനെ തുരത്താൻ സ്വന്തം നാവ് മുറിച്ചുമാറ്റി, അന്ധ വിശ്വാസം പിന്തുടരരുതെന്ന് ബിഎസ്എഫ്

വാർത്തകൾ
മൊറേന: കൊറോന വൈറസിനെ ഗ്രാമത്തിൽനിന്നു തുടച്ചു നീക്കാൻ സ്വന്തം നാവ് മുറിച്ചുമാറ്റി യുവാവ്. മധ്യപ്രദേശിലെ മൊറേന സ്വദേശിയായ വിവേക് ശർമയാണ് സ്വന്തം നാവ് മുറിച്ചുമാറ്റിയത്. മുറിച്ച നാവ് കൈയ്യിൽ പിടിച്ച നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇയാളെ ബിഎസ്എഫ് അംഗങ്ങൾ പിന്നിട് ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.
 
ഗുജറാത്തിലെ സുയ്‌ഗാമിലെ ഭവാനി മാതാ അമ്പലത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. സ്വപ്നനത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് നാവ് മുറിച്ചു കളഞ്ഞാൽ ഗ്രാമത്തിൽ നിന്നും വൈറസിനെ തുടച്ചുനീക്കാൻ സാധിയ്ക്കും എന്ന് പറഞ്ഞുവത്രേ. ഇതോടെ ഇയാൾ ഗുജറാത്തിൽ നടേശ്വരി മാതാ ക്ഷേത്രത്തിലെത്തി ബ്ലെയിഡ് ഉപയോഗിച്ച് നാവ് മുറിക്കുകയായിരുന്നു. ലോക്‌ഡൗണിൽ വിശാദത്തെ തുടർന്നാണ് കൃത്യം നടത്താൻ യുവാവിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് അന്ധവിശ്വാസങ്ങൾ പിന്തുടരരുത് എന്ന് ബിഎസ്എഫ് നിർദേശം നൽകി.  
അടുത്ത ലേഖനം
കൊവിഡ് 19: ഡൽഹിയിൽ 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ഹിമാചലിൽ ഭേതമായ ആൾക്ക് വീണ്ടും വൈറസ് ബാധ, രോഗ ബാധിതർ 15,712