ഫുള്‍ടൈം പോണ്‍ സൈറ്റുകളില്‍, താല്‍പ്പര്യം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ - ഇന്ത്യന്‍ പൈലറ്റിനെ എഫ്ബിഐ കയ്യോടെ പിടികൂടി നാടുകടത്തി

 indian pilot , FBI , ഇന്ത്യൻ പൈലറ്റ് , യുഎസ് , അശ്ലീല ദൃശ്യങ്ങള്‍ , അമേരിക്ക
മുംബൈ| Last Modified ശനി, 9 മാര്‍ച്ച് 2019 (12:51 IST)
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്‌ത് കണ്ട ഇന്ത്യൻ പൈലറ്റിനെ യുഎസ് നാടുകടത്തി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതിന് പിന്നാലെ ഇയാളുടെ വീസ റദ്ദാക്കി ഡൽഹിക്കുള്ള വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു. പൈലറ്റിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.

കഴിഞ്ഞ രണ്ട് മാസത്തെ പരിശോധനകള്‍ക്ക് ശേഷമണ് മുംബൈ സ്വദേശിയായ പൈലറ്റിനെ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യൻ വിമാനക്കമ്പനിയുടെ ന്യൂഡൽഹിയിൽ നിന്നുള്ള വിമാനം തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്.

യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ് പൈലറ്റിനെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പുറത്തെത്തിച്ചത്.

അമേരിക്കയിലെ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് പൈലറ്റ് കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങൾ കാണുന്നതായി എഫ്ബിഐ കണ്ടെത്തുകയായിരുന്നു. ഹോട്ടലിലെ ഇന്റര്‍നെറ്റ് സെര്‍വറില്‍
നടത്തിയ പരിശോധനയില്‍ ഇയാള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതെല്ലാം എന്ന് വ്യക്തമായി. രണ്ടു മാസമായി രഹസ്യമായി അന്വേഷണം തുടരുകയായിരുന്നു.

തെളിവുകൾ ലഭിച്ചതോടെ പൈലറ്റിനെ എഫ് ബി ഐ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കണ്ടെത്തിയ തെളിവുകളുടെ പകര്‍പ്പ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :