തുമ്പി ഏബ്രഹാം|
Last Modified ശനി, 9 നവംബര്‍ 2019 (10:00 IST)
ചെവിയില്‍ അസ്സഹനീയമായ വേദനയെത്തുടര്‍ന്ന് ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ യുവാവ് തന്റെ ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നുണ്ടെന്ന് ഡോക്ടറോട് പറഞ്ഞു. എന്നാല്‍ പരിശോധനക്ക് ശേഷം യുവാവിന്റെ ചെവിക്കകത്ത് ഡോക്ടര്‍ കണ്ടെത്തിയത് പത്തിലധികം പാറ്റകുഞ്ഞുങ്ങളെയാണ്. ചൈനയിലാണ് സംഭവം നടന്നത്. 24 കാരനായ ലിവ്‌ന്റെ ചെവിക്കകത്താണ് പാറ്റകള്‍ കൂടുണ്ടാക്കിയത്.
പാറ്റകള്‍ ചെവിക്കകത്ത് ഇഴഞ്ഞു നടക്കുകയായിരുന്നെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതായി ഒരു അന്തര്‍ദേശീയ മാധ്യമത്തെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാറ്റകളെ നീക്കം ചെയ്ത ശേഷം ഡോക്ടര്‍ യുവാവിന് ചെവിയില്‍ പുരട്ടാന്‍ മരുന്ന് നല്‍കി.
ട്വീസര്‍ ഉപയോഗിച്ച് പാറ്റകുഞ്ഞുങ്ങളെ നീക്കം ചെയ്‌തെന്നും പിന്നീട് ഒരു വലിയ പാറ്റയെ കണ്ടെത്തിയെന്നും അതിനേയും നീക്കം ചെയ്തുവെന്നും ഡോക്ടര്‍ പറഞ്ഞു. ലിവിന് ഓയിന്‍മെന്റും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിന്റെ ഭക്ഷ്യാവശിഷ്ടങ്ങള്‍ കട്ടിലിന് സമീപം ഉപേക്ഷിക്കുന്ന ശീലമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. യുവാവിന്റെ ചെവിയില്‍ എത്രകാലമായി പാറ്റകള്‍ താമസമാക്കിയിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും എന്നാല്‍ ഇത്തരത്തിലൊരു സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.