'പുതിയൊരു കേരളത്തിനായി നമുക്ക് ഒരുമിച്ചുനിന്ന് പ്രവർത്തിക്കാം': ചെങ്ങന്നൂർ ജനതയ്‌ക്കൊപ്പം മമ്മൂട്ടി

'പുതിയ കേരളത്തിനായി നമുക്ക് ഒരുമിച്ചുനിന്ന് പ്രവർത്തിക്കാം': ചെങ്ങന്നൂർ ജനതയ്‌ക്കൊപ്പം മമ്മൂട്ടി

Rijisha M.| Last Updated: വെള്ളി, 24 ഓഗസ്റ്റ് 2018 (11:09 IST)
പ്രളയം കേരളത്തിന് നൽകിയ നഷ്‌ടം ചെറുതല്ല. എന്നാൽ കേരള ജനത ഒറ്റക്കെട്ടായി നിന്ന് പ്രളയത്തിനെതിരെ പോരാടുകയായിരുന്നു. കേരളത്തിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ ഒറ്റക്കെട്ടായി നിൽക്കുന്ന സമയം. സാധാരണക്കാർക്ക് കട്ട സപ്പോർട്ടുമായി നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ടോവിനോ, മമ്മൂട്ടി, ഇന്ദ്രജിത്, മോഹൻലാൽ, പൂർണ്ണിമ, ജയറാം, പാർവ്വതി തുടങ്ങിയവരായിരുന്നു സിനിമാ താരങ്ങളിൽ നിന്ന് മുൻ നിരയിലുണ്ടായിരുന്നവർ.

എന്നല മലയാള സിനിമാ ലോകം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങളും മലയാളികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ചെങ്ങന്നൂരിൽ ആയിരുന്നു. നിരവധി പേർക്കാണ് അവിടെ നാശനഷ്‌ടങ്ങൾ ഉണ്ടായത്. ദുരിതാശ്വാസ ക്യാമ്പുകളിലായി ഒട്ടനവധി പേർ അഭയം തേടിയിരുന്നു. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ആൾക്കാരെ കാണാൻ മമ്മൂട്ടി പോയിരുന്നു. വെള്ളത്തിൽ മുങ്ങിയ ചെങ്ങന്നൂരുകാർക്ക് ആശ്വാസ വാക്കുകളുമായാണ് താരം അവിടെ എത്തിയത്.

ഈ ഓണം അൽപം മങ്ങി പോയാലും, ഇനി വരുന്ന ഓണങ്ങൾ നല്ല രീതിയിൽ ആഘോഷിക്കാൻ പറ്റും. വലിയ സന്തോഷമില്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് മമ്മൂക്ക ജനങ്ങളോട് പറയുന്നു. പ്രളയത്തിന് കേരളത്തിലെ വളരെ കുറച്ച് ജനങ്ങളെ മാത്രമേ തൊടാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവരെല്ലാം നിങ്ങളുടെ കൂടെയുണ്ട്. അവർക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ ആളുകളും രാജ്യങ്ങളും പ്രവാസികളും അല്ലാത്തവരും എല്ലാം നിങ്ങളുടെ കൂടെയുണ്ട്. ഇനി നമ്മുടെ ഒരു പുതിയ ജീവിതം നമുക്ക് കെട്ടിപ്പടുക്കാം, പുതിയ കേരളവും.

ഇതിന് മുമ്പും താരം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒരു പ്രകൃതി ദുരന്തം കഴിഞ്ഞിരിക്കുകയാണെന്നും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിച്ചു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയം കഴിഞ്ഞു ഇനി പ്രളയത്തിന് ശേഷമാണ്. ജനങ്ങൾക്ക് അവരുടെ ഒരുപാട് സ്വപ്നങ്ങളും വസ്തുക്കൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അതൊക്കെ ഇനി തിരിച്ചെടുക്കണം‌. അതിനുളള ധൈര്യം നമ്മൾ വേണം പകർന്നു നൽകാനെന്നും മമ്മൂക്ക വീഡിയോയിൽ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :