ഇനി മാമാങ്കക്കാലം; ജീവനക്കാർക്ക് സ്പെഷ്യൽ ഷോകൾ ബുക്ക് ചെയ്ത് കമ്പനികൾ

ചിപ്പി പീലിപ്പോസ്| Last Updated: വ്യാഴം, 7 നവം‌ബര്‍ 2019 (16:34 IST)
എം പത്മമകുമാർ സംവിധാനം ചെയ്ത മാമാങ്കം ഈ മാസം അവസാനമാണ് റിലീസിനൊരുങ്ങുക. ചിത്രത്തിന്റെ പ്രോമോഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ചരിത്ര അവതാരത്തെ നേരിൽ കാണാൻ ഇപ്പോഴേ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ഇതിനിടയിൽ, തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഷോസ് ബുക്ക് ചെയ്യുന്ന കമ്പനികളുടെ വാർത്തയും ശ്രദ്ധേയമാകുന്നു.


ബാങ്കുകളും ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളും തങ്ങളുടെ കസ്റ്റമേഴ്‌സിനു വേണ്ടി സ്‌ക്രീനുകള്‍ ബുക്ക് ചെയ്യുന്നെങ്കില്‍ ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്‌ക്രീനുകള്‍ ബുക്ക് ചെയ്യാന്‍ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയെ സമീപിക്കുന്നതായാണ് വാര്‍ത്തകള്‍.

ചിത്രത്തിന്റെ മേക്കിങ് വിഡിയോ കണ്ട സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ദര്‍ മാമാങ്കത്തെ ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റുന്ന സിനിമയായാണ് വിലയിരുത്തുന്നത്. അണിയറയിൽ നിന്നു വരുന്ന എല്ലാ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ഇതൊരു ചെറിയ സിനിമയായിരിക്കില്ല എന്ന് തന്നെയാണ്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :