'താരരാജാവിന്റെ' മാമാങ്കത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി; 250 കോടി നേടുമെന്ന് ആരാധകർ

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (08:20 IST)
മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബ്രഹ്മാണ്ഡ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അതിഗംഭീര ട്രെയിലറാണ് ചിത്രത്തിന്റേത്. ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

ഉണ്ണി മുകുന്ദൻ, ബാലതാരം അച്ച്യുതൻ നായിക പ്രാചി സിദ്ദിഖ് എന്നിവരും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :