അനുബന്ധ വാര്‍ത്തകള്‍
- ഞാൻ അവിവാഹിതയാണ് പക്ഷേ എനിക്ക് രണ്ടരവയസുള്ള മകളുണ്ട്: നടിയുടെ വെളിപ്പെടുത്തൽകേട്ട് ഞെട്ടി സിനിമാലോകം !
- ബുള്ളറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത, 250 സിസി ബുള്ളറ്റ് എത്തുന്നു, വില 1 ലക്ഷം !
- ആഫ്രിക്കൻ കിളിയെ വാങ്ങാൻ നാലുപവൻ സ്വർണം മോഷ്ടിച്ച് 22കാരൻ, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ !
- റെഡ്മി നോട്ട് 7 പ്രോയെ വെല്ലാൻ കുറഞ്ഞവിലയിൽ Z1പ്രോയുമായി വിവോ ഇന്ത്യയിൽ !
- ഫേസ്ബുക്കിലൂടെ തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; അമേരിക്കന്‍ യുവാവിനെതിരെ പരാതിയുമായി യുവതി
വീട്ടിലെ അലമാരയിൽനിന്നും മോഷണം പോയ മൂന്നുലക്ഷം രൂപ തൊട്ടടുത്ത ദിവസം അടുക്കളയിൽ തിരികെ എത്തി !
ഇതെന്ത് ജാലവിദ്യ എന്ന് ആരായാലും ചോദിച്ചു പോകും വീട്ടിലെ അലമരയിൽനിന്നും മോഷണം പോയ മൂന്നു ലക്ഷം രൂപ തൊട്ടടുത്ത ദിവസം വീട്ടിലെ അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ തിരികെ എത്തി. തിരൂരങ്ങാടിയിലാണ് സംഭവം ചെറുമുക്ക് ജീലാനി നഗറിലെ മുഹമ്മദലിയുടെ വീട്ടിൽനിന്നുമാണ് വസ്തു വിറ്റ മൂന്ന് ലക്ഷം രൂപ മോഷണം പോയത്.
ഭൂമി വാങ്ങിയവർ വീട്ടിലെത്തി പണം നൽകി രണ്ട് മണികൂറിനുള്ളിൽ തന്നെ പണം മോഷണം പോയി. ഇതോടെ മുഹമ്മദലി താനൂർ പൊലീസിൽ പരാതി നൽകി. പൊലീ എത്തി വീട്ടിൽ പരിശോധന നടത്തുകയും വീട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ പൊലീസ് തിരികെ പോയി തൊട്ടടുത്ത ദിവസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ പണം തിരികെ എത്തുകയായിരുന്നു. പണം തിരികെ ലഭിച്ചതായിടെ വിട്ടുകാർ പൊലീസിൽ അറിയിച്ചു. ഇതോടെ പൊലീസ് എത്തി പണം കസ്റ്റഡിയിൽ എടുത്തു.