മംഗളൂരു|
Last Updated:
ബുധന്‍, 3 ജൂലൈ 2019 (17:49 IST)
കോളേജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടകയിലെ മംഗളൂരുവിലാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
18കാരിയായ വിദ്യാര്‍ഥിനിയെ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയും മൂന്ന് സൃഹൃത്തുക്കളും ചേര്‍ന്ന് കാറിനുള്ളില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പൊലീസിന് വിവരം കൈമാറി.
ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നാല് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ്‌പി ബി ലക്ഷ്മി പ്രസാദ് അറിയിച്ചു.