ബെംഗളുരു നഗരത്തിലെ അപ്പാർട്ട്മെന്റ് പാർക്കിങ്ങിൽ പുലി: സിസിടിവി ദ്യശ്യങ്ങൾ പുറത്ത് !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 ജനുവരി 2021 (08:56 IST)
ബെംഗളുരു: ബെംഗളുരുവിലെ അപ്പാർട്ട്മെന്റ് പാർക്കിങ്ങിലൂടെ നടന്ന് പുലി. ബെന്നാർഘട്ടെ റോഡിലുള്ള അപ്പാർട്ട്മെന്റിലെ പാർക്കിങ്ങിൽ ശനിയാഴ്ച പുലർച്ചയോടെയാണ് പുലിയെ കണ്ടത്. പുലിയെ പിടികൂടാൻ ശ്രമിച്ചു എങ്കിലും കണ്ടെത്താനായില്ല. പാർക്കിങ്ങിലൂടെ പുലി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ 5.20ന് പുലി പാർക്കിങ്ങിലേയ്ക്ക് കയറുന്നതും, ആറുമണിയോടെ പുറത്തേയ്ക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബെന്നാർഘട്ടെ നാഷണൽ പാർക്കിൽ നിന്നും 5 കിലോമീറ്റർ മാത്രം ദൂരമുള്ള പ്രദേശത്താണ് പുലിയെ കണ്ടത്. ബെംഗളുരു നഗരമധ്യത്തിൽനിന്നും 20 കിലോമീറ്റർ അകലെയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :