സോളാർ പീഡന കേസ്: ഞാനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യ സംവാദത്തിന് ക്ഷണിയ്ക്കുന്നു- പരാതിക്കാരി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 ജനുവരി 2021 (08:34 IST)
തിരുവനന്തപുരം: സോളാർ പീഡന കേസിൽ നിന്നും പിന്നോട്ടുപോകില്ലെന്ന് പരാതിക്കാരി. ജോസ് കെ മാണി അടക്കം തന്നോട് മോശമായി പെരുമാറിയെ എല്ലാവർക്കുമെതിരെ കേസ് വരുമെന്നും പരാതിക്കാരി പറഞ്ഞു. '16 പേർക്കെതിരെ പരാതിയുണ്ട്. ഇതിൽ ആറുപേർക്കെതിരെയാണ് കേസെടുത്തിരിയ്ക്കുന്നത്. അതാണ് സിബിഐയ്ക്ക് വിടുക. മറ്റു കേസുകളിൽ എഫ്ഐആർ വരുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിയ്ക്കും. ജോസ് കെ മാണിയും, അബ്ദുള്ളക്കുട്ടിയും രക്ഷപ്പെടില്ല. എനിയ്ക്ക് രാഷ്ട്രീയമില്ല. ഞാൻ സിപിഎമ്മോ, ബിജെപിയോ, കോൺഗ്രസ്സോ അല്ല. ഞാനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യ സംവാദത്തിന് ക്ഷണിയ്ക്കുന്നു. സർക്കാരിനെ വിശ്വാസമില്ലാത്തതുകൊണ്ടല്ല കേരളത്തിൽ മാത്രമല്ല ഡൽഹിയിലും ഈ കേസിന് കണക്ഷനുകൾ ഉണ്ട്. അതിനാൽ സംസ്ഥാന പൊലീസിന്റെ പരിമിതികൾ മനസിലാക്കികൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.' പരാതിക്കാരി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :