1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Kunchakko Boban about actress attacked in Kochi case

എല്ലാ സാഹചര്യങ്ങളും 'അമ്മ' പരിഗണിക്കേണ്ടതുണ്ട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ
താരസംഘടനയായ അമ്മയും ഡബ്ല്യൂസിസിയും ഇപ്പോഴും ചർച്ചാവിഷയം തന്നെയാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളും തുടർന്ന് നടിമാർ അമ്മയിൽ നിന്ന് കൂട്ടരാജി വാങ്ങി പുറത്തുവന്ന്അതുമെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.
 
ഈ വിഷയത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. സംഘടനയിലേക്ക് തിരിച്ചു വരാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അമ്മ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ താരം ഒരു മാധ്യമത്തോട് പറഞ്ഞു.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശകാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയാതെ പോയതെന്നും താരം പറഞ്ഞു. നടിക്കൊപ്പമാണ് അമ്മ, അതേസമയം കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്‌തനായാലുള്ള സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
 
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയും. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്ന് അമ്മയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് താരത്തിന്റെ പ്രതികരണം.
അടുത്ത ലേഖനം
നാല് വിവാഹം കഴിച്ചിട്ടില്ല, ഇനി ഉപദ്രവിച്ചാല്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്തുവിടും; വെളിപ്പെടുത്തലുമായി ആദിത്യന്‍