മരിച്ചുപോയ മകന്റെ ആത്മാവ് അടുക്കളയിൽ, തെളിവുകളുമായി അമ്മ രംഗത്ത്‌ !

Last Updated: ബുധന്‍, 16 ജനുവരി 2019 (11:26 IST)
മരിച്ചുപോയ തന്റെ മകന്റെ ആത്മാവിനെ വീടിന്റെ അടുക്കളയിൽ കണ്ടു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 57കാരിയായ ജെന്നിഫർ ഹോഡ്ജ്. ജോർജിയയിലെ അറ്റ്ലാന്റയിലാണ് സംഭവം ഉണ്ടായത്. സി സി ടി വി ക്യാമറ ദൃശ്യങ്ങൾ തെളിവായി നിരത്തിയാണ് ഇവർ ഈ വാദം ഉന്നയിക്കുന്നത്.

വീട്ടിലെ സി സി ടി വി ക്യാമറകൾ ജെന്നിഫർ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മകനോടൊപ്പം ടി വി കണ്ടുകൊങ്ങിരിക്കെ അടുക്കളയിൽ ആരോ ഉള്ളതായി സെക്യൂരിറ്റി സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കുകയയിരുന്നു. എന്നാൽ ഇവർ അടുക്കളയിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.

തുടർന്ന് ജെന്നിഫർ സി സി
ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ ദൃശുങ്ങളിൽനിന്നും അടുക്കളയിൽ നേർത്ത ഒരു രൂപം നിൽക്കുന്നതായി കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങളിൽ കണ്ട രൂപം തന്റെ മരിച്ചുപോയ മകൻ റോബിയുടേതാണ് എന്നാണ് ജെന്നിഫർ അവകാശപ്പെടുന്നത്. അമിതമായി മരുന്ന് ഉള്ളിൽചെന്ന് 2016ലാണ് റോബി മരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :