ആനയ്ക്ക് പകരം ‘ആനവണ്ടി’- നെറ്റിപ്പട്ടവും പൂമാലയും ചാർത്തി ‘കൊമ്പൻ‘, എഴുന്നള്ളത്തിന് താരമായത് കെ എസ് ആർ ടി സി!

Last Modified വെള്ളി, 10 മെയ് 2019 (12:11 IST)
പൂരത്തിന് ആനയെ എഴുന്നെള്ളിപ്പിക്കുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ള ആനകളെ എഴുന്നള്ളിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കളക്ടർ അനുപമ. ഇതിനെതിരെ ആനപ്രേമികൾ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടർ രംഗത്തെത്തി കഴിഞ്ഞു.

എന്നാല്‍ ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. ആനയില്ലാതെ എഴുന്നെള്ളിപ്പ് നടത്തിയിരിക്കുകയാണ് ഇവർ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലാണ് ഈ വേറിട്ട കാഴ്ച. ഇവിടെ മേട തിരുവാതിര മഹോത്സവത്തിന് എഴുന്നള്ളിച്ചത് ‘ആനവണ്ടി’!

കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ക്ഷോപ്പ് വാന്‍ ആണ് എഴുന്നള്ളിപ്പിനൊരുങ്ങിയത്. നെറ്റിപ്പട്ടവും പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെ ചാര്‍ത്തിയായിരുന്നു ആനവണ്ടിയുടെ വരവ്.

എല്ലാ വര്‍ഷവും കെഎസ്ആര്‍ടിസി ഉത്സവത്തില്‍ പങ്കെടുക്കാറുണ്ട്. ഒരു ദിവസത്തെ ഉത്സവ ചടങ്ങുകള്‍ കെഎസ്ആര്‍ടിസി നടത്തുകയാണ് പതിവ്. എന്തായാലും വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് വ്യത്യസ്തമായ ഉത്സവക്കാഴ്ചയൊരുക്കി കെഎസ്ആര്‍ടിസി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :