ജോളിയും ജല്ലിക്കെട്ടും പിന്നെ ആ പോത്തിന്റെ പിന്നാലെ ഓടിയ മനുഷ്യൻ‌മാരും !

എസ് ഹർഷ| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (14:42 IST)
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയേയും ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’ എന്ന സിനിമയേയും പരോക്ഷമായി ബന്ധിപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കിതച്ചു കിതച്ച് ജോളിയുടെ പിന്നാലെ ഓടുന്നതിനു പകരം കൂട്ടത്തോടെ ആർത്തുവിളിച്ച് ഓടിപ്പോയി ആ ജല്ലിക്കെട്ട് സിനിമ കാണൂ എന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ജല്ലിക്കെട്ട് നല്ലൊരു കണ്ണാടിയാണെന്നും എഴുത്തുകാരി പറയുന്നു.


പോസ്റ്റിന്റെ പൂർണരൂപം:

മാധ്യമ പ്രവർത്തകരേ, പ്രേക്ഷകരേ, നാട്ടുകാരേ, വീട്ടുകാരേ, കിതച്ചു കിതച്ച് ജോളിയുടെ പിന്നാലെ ഓടുന്നതിനു പകരം കൂട്ടത്തോടെ ആർത്തുവിളിച്ച് ഓടിപ്പോയി ആ ജല്ലിക്കെട്ട് സിനിമ കാണു. അതാണേറ്റവും നല്ലത്. ഇടയ്ക്ക് അവരവരേയും ഒന്നു കണ്ടിരിയ്ക്കണമല്ലോ. അതിനു വേണ്ടിയാണ്.

''കണ്ണാടികാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ
മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും
മുറ്റും തന്നുടെ കുറ്റം ഒട്ടറിയുകയുമില്ല.''
എന്നുണ്ടല്ലോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :