അപർണ|
Last Modified തിങ്കള്, 15 ഒക്ടോബര് 2018 (12:07 IST)
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസതാവന നടത്തി പുലിവാലു പിടിച്ച താരമാണ് കൊല്ലം തുളസി. സംഭവത്തിൽ തുളസിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്. എന്നാൽ, ഇതാദ്യമായല്ല കൊല്ലം തുളസി സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് മാധ്യമപ്രവർത്തകൻ ഷിബു ഇ വി വ്യക്തമാക്കുന്നു.
2 വർഷങ്ങൾക്ക് മുൻപ് ഒരു പരിപാടിക്കെത്തിയപ്പോഴും സമാനമായ സംഭവം ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബാലതാരത്തെ കൊല്ലം തുളസി അപമാനിച്ചുവെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിച്ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയെ ആണ് തുളസി അപമാനിച്ചത്. പോസ്റ്റിന്റെ പൂർണരൂപം:
“കൊല തൊളസി” യെ കുറിച്ചാണ്, രണ്ടു വർഷം മുമ്പാണ് അമൃതാ ടിവിയുടെ ടോക് ഷോ മലയാളി ദർബാർ ആണ് വേദി. ഞാൻ, കൊല്ലം തുളസി, ഒരു സംവിധായകൻ, കൗമാരത്തിലേക്ക് കടന്നു തുടങ്ങിയ നടി എന്നിവരാണ് അതിഥികൾ. നടി ബാലതാരമായി മമ്മൂട്ടി സിനിമയിലൂടെ വന്നതാണ്. എല്ലാവരും പരസ്പരം പരിചയപ്പെടുന്നു.
നടി എന്റെ അടുത്ത സീറ്റിൽ. കൊല്ലം തുളസിയുടെ അടുത്ത് വന്ന് ആ പെൺകുട്ടി വിനയത്തോടെ പരിചയപ്പെടുത്തുന്നു. “അറിയാം അറിയാം.. നീയിപ്പം തമിഴിലാ അല്ലേ? അവിടെ വല്ലോമൊക്കെ കാണിക്കണ്ടെ പിടിച്ചു നിൽക്കാൻ, അതോ നീ കാണിച്ചു തൊടങ്ങിയോ? ഹ ഹ ഹ…അട്ടഹസത്തോടെ തുളസിയുടെ അറു വഷളൻ ചിരി എല്ലാവരോടുമായി. ചിലർ ചിരിച്ചു, ആ പെൺകൊച്ച് വിളറി ഒന്നു ചിരിച്ചു.
നോക്കണം, കഷ്ടിച്ച് 15 വയസു കാണും ആ പെൺകുട്ടിക്ക്, അതിന്റെ അമ്മയുടെയും സ്റ്റുഡിയോ ഫ്ളോറിലുള്ളവരുടേയും മുഴുവൻ മുന്നിലായിരുന്നു ഈ വിടന്റെ വെടലച്ചിരി.സിനിമേലു മാത്രമല്ല ജീവിതത്തിലും വെറും നാറിയാ.