'ആദ്യം കക്കൂസ് വൃത്തിയാക്കൂ, എന്നിട്ട് മസാജ് ആരംഭിക്കാം', ഇന്ത്യൻ റെയിൽവേക്ക് മറുപടിയുമായി യാത്രികൻ !

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (19:37 IST)
ഓടുന്ന ട്രെയിനിൽ ഇനി യാത്രികർക്ക് മസാജ് സേവനവും ലഭിക്കും എന്ന ഇന്ത്യൻ റെയിൽവേയുടെ പ്രഖ്യാപനം ഇത്തിരി ആശ്ചര്യത്തോടെയാണ് അളുകൾ കേട്ടത്. സംഭവം വളരെ വേഗം തന്നെ വലിയ ചർച്ചയായി മാറി. ഇന്ത്യൻ റെയിൽ‌വേയുടെ പ്രഖ്യാപനത്തിൽ ഒരു യാത്രികൺ നടത്തിയ പ്രതികരണമാണ് ഇ[പ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്.

'ആദ്യം കക്കൂസ് വൃത്തിയാക്കു, ട്രെയിൻ യാത്രയിൽ മസാജ് അത്യാവശ്യമുള്ള കാര്യമല്ല. പക്ഷേ വൃത്തിയുള്ള ടോയിലറ്റുകൾ അത്യാവശ്യമാണ്' അമരേന്ദ്ര യാദവ് എന്ന വ്യക്തിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത് ഇന്ത്യൻ റെയിൽവേയെയും പീയുഷ് ഗോയലിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു കമന്റ്.


മസാജ് നല്ലതു തന്നെ എന്നാൽ വൃത്തിയുള്ള ടോയിലറ്റുകളും നല്ല ഭക്ഷണവും വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന കാര്യമാണ് ഇത് നടപ്പിലാക്കാതെ മസാജ് സേവനങ്ങൾ ട്രെയിൽ കൊണ്ടുവരുന്നതിൽ അർത്ഥമില്ല എന്നാണ് നിരവധി പേരുടെ അഭിപ്രായം. ഇൻഡോറിൽനിന്നും പുറപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട 39 ട്രെയിനുകളിൽ റെയിൽവേ മാസാജ് സർവീസ് ലഭ്യമാക്കുന്നതായി വെള്ളിയാഴ്ചയാണ് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയത്.

100 രൂപയാണ് മസാജ് ചെയ്യുന്നതിനായി യാത്രക്കാരിൽ നിന്നും ഈടാക്കുക. ഇതിനായി 5 ആളുകൾ അടങ്ങുന്ന പ്രത്യേക സംഘം തിരഞ്ഞെടുക്കപ്പെട്ട ഓരോ ട്രെയിനിലും ഉണ്ടാകും. ഇവർക്കായി പ്രത്യേക ഐ ഡി കാർഡുകളും റെയിൽവേ നൽകും. ടിക്കറ്റിൽ നിന്നുമല്ലാതെയുള്ള വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ പുതിയ നടപടി.

വർഷം തോറും 20 ലക്ഷം രൂപ അധിക വരുമാനം ഇതിലൂടെ ഉണ്ടാകും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. സേവനം ടിക്കറ്റ് വരുമാനത്തിലും വർധനവുണ്ടാക്കും എന്നും റെയിൽവേ അധികൃതർ പറയുന്നു. വെസ്റ്റേർൺ റെയിൽവേയിലെ രറ്റ്‌ലം ഡിവിഷനിൽനിന്നുമാണ് ന്യു ഇന്നൊവേറ്റിവ് നോൺ ഫെയർ ഐഡിയാസ് സ്കീമിന്റെ (NINFRIS ) ഭാഗമായി ഇത്തരം ഒരു പ്രപ്പോസൽ ഉണ്ടായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :