കേരള പൊലീ‍സിന്റെ വീഴ്ചകൾക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മമ്മൂട്ടി ഫാൻസ്!

ഇനിയൊരു കെവിനും ശ്രീജിത്തും ഉണ്ടാകരുത്! - ഇത് പ്രതിഷേധത്തിന്റെ പുതിയ വഴി

അപർണ| Last Modified ബുധന്‍, 6 ജൂണ്‍ 2018 (10:59 IST)
കേരള പൊലീസിന് ഇത് വീഴ്ചകളുടെ കാലമാണ്. പിണറായി ഗവർണ്മെന്റ് അധികാരത്തിൽ വന്നതിനുശേഷം കണക്കില്ലാത്ത വീഴ്ചകളാണ് കേരള പൊലീസ് വരുത്തുന്നത്. ഒട്ടേറെ ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. കോട്ടയത്തെ കെവിന്റെ മരണത്തിനും ഭാഗീകമായി പൊലീസ് കാരണമായിരിക്കുകയാണ്.

കേരള പോലീസിന്റെ ഇത്തരം തെറ്റായ നടപടികൾക്കെതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധം നടത്തുകയാണ് യു. എ ഇ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. മമ്മൂട്ടി പോലീസ് വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിലെ ഫോട്ടോയും മാസ്സ് ഡയലോഗുകൾ അടങ്ങുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് ഇവർ കേരള പൊലീസിനോടുള്ള പ്രതിഷേധം അറിയിക്കുന്നത്.

“പൊതു ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ഇങ്ങിനെ ഇസ്തിരി ഇട്ട് സ്‌തംഭം കുത്തി തരുന്നത് ഇവരെ പോലെയുള്ള പട്ടിണി പാവങ്ങളെ നടുറോഡിൽ ഇട്ട് ചവിട്ടി പിഴിഞ്ഞ് കുത്തികവർച്ച നടത്താൻ അല്ല, സംരക്ഷിക്കാൻ, ജനങ്ങളുടെ സ്വത്തും ജീവനും സ്വൈര്യ ജീവിതവും സംരക്ഷിച്ചു പിടിക്കാൻ. അതാണ് പോലീസ്…., അതാവണമെടാ പോലീസ്…”

2008ൽ പുറത്തിറങ്ങിയ രൗദ്രത്തിലെ ഈ ഇടിവെട്ട് ഡയലോഗ് ആണ് കേരളം പൊലീസിന് കണ്ടു പഠിക്കുവാൻ മമ്മൂട്ടി ഫാൻസുകാർ നൽകിയിരിക്കുന്നത്. കേരള പോലീസിനെതിരെ ഞങ്ങൾക്ക് നടത്തുവാൻ കഴിയുന്ന ശക്തമായ പ്രതിഷേധം ആയി തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് ഇവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :